കടങ്ങോട് ശ്രീ കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം ആഘോഷിച്ചു

 

കടങ്ങോട് ശ്രീ കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം ആഘോഷിച്ചു. രാവിലെ നിവേദ്യത്തിന് ശേഷം മേല്‍ശാന്തി പ്രകാശന്‍ നമ്പൂതിരി തിടപ്പള്ളിയില്‍ നിന്നും അഗ്‌നിയുമായി വന്ന് ആദ്യത്തെ അടുപ്പ് കത്തിച്ചു. തുടര്‍ന്ന് മറ്റ് അടുപ്പുകളിലേക്ക് തീ പകര്‍ന്നു.മേല്‍ശാന്തി പ്രകാശന്‍ നമ്പൂതിരി,ക്ഷേത്ര കോമരം സുരേഷ് കൈപ്പുള്ളി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ക്ഷേത്രം കമ്മറ്റി ഭാരവാഹികളായ സുരേഷ് മണാളത്ത്, പി.വി പ്രസാദ്, വി.ഭാസ്‌ക്കരന്‍, കെ.ആര്‍ അഖിലേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT