ഗുരുവായൂരില്‍ ഗ്രന്ഥപൂജ ചടങ്ങുകള്‍ക്ക് തുടക്കമായി

ഗുരുവായൂരപ്പനു മുന്നില്‍ സുകൃതഹോഗ്‌നി ജ്വലിച്ചു. വ്യാഴാഴ്ച്ച ഗ്രന്ഥപൂജ തുടങ്ങും. ശ്രീകോവിലിനു മുന്നിലെ വാതില്‍മാടത്തില്‍ തയ്യാറാക്കിയ ഹോമകുണ്ഡത്തില്‍ പുലര്‍ച്ചെ നാലിനാണ് ഹോമാഗ്‌നി ജ്വലിച്ചത്. വിജയദശമി നാളായ ഞായറാഴ്ച സമാപിയ്ക്കും. തന്ത്രിമാരുടെയും ഓതിക്കന്മാരുടെയും വകയാണ് സുകൃത ഹോമം നടത്തുന്നത്. ക്ഷേത്രത്തിലെ പൂജവെപ്പ് വ്യാഴാഴ്ച്ച വൈകിട്ട് ആരംഭിക്കും. പൂജിക്കാനുള്ള പുസ്തകങ്ങള്‍ വൈകീട്ട് അഞ്ചുമുതല്‍ സന്ധ്യക്ക് ദീപാരാധന വരെ സ്വീകരിക്കും. കൂത്തമ്പലത്തില്‍ ഒരുക്കിയ സരസ്വതീമണ്ഡപത്തിലാണ് പൂജവെപ്പ്. ഞായറാഴ്ച വിജയദശമി ദിവസം രാവിലെ സരസ്വതി പൂജയ്ക്ക് ശേഷം കുട്ടികളെ എഴുത്തിനിരുത്തും.