വേലൂര്‍ ശ്രീ വിഘ്നേശ്വര സെന്‍ട്രല്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മാതൃപൂജ സംഘടിപ്പിച്ചു. വേലൂര്‍ ഒ കെ സി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം മഞ്ഞപ്ര ശ്രീരാമകൃഷ്ണ മഠാധിപതി ശ്രീ പൂര്‍ണാനന്ദ സ്വാമി നിര്‍വഹിച്ചു. വിദ്യാലയ സമിതി പ്രസിഡന്റ് അശോകന്‍ വെള്ളാറ്റഞ്ഞൂര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ശ്രുതി സജീവ് സ്വാഗതവും മാതൃസമിതി പ്രസിഡന്റ് സുചിത്ര മനോജ് നന്ദിയും പറഞ്ഞു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് ഗുരുപദം നേതൃത്വം നല്‍കി.
ADVERTISEMENT