26.5 C
Kunnamkulam
Monday, July 13, 2026
Home Bureaus Perumpilavu ഓണത്തെ വരവേല്‍ക്കാന്‍ ചാലിശ്ശേരി പഞ്ചായത്ത് പട്ടിശ്ശേരി വാര്‍ഡിലെ രാഗം ജെ. എല്‍. ജി ഗ്രൂപ്പ് നടത്തിയ...

ഓണത്തെ വരവേല്‍ക്കാന്‍ ചാലിശ്ശേരി പഞ്ചായത്ത് പട്ടിശ്ശേരി വാര്‍ഡിലെ രാഗം ജെ. എല്‍. ജി ഗ്രൂപ്പ് നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി.

ഓണത്തെ വരവേല്‍ക്കാന്‍ ചാലിശ്ശേരി പഞ്ചായത്ത് പട്ടിശ്ശേരി വാര്‍ഡിലെ രാഗം ജെ. എല്‍. ജി ഗ്രൂപ്പ് നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. കാലാവസ്ഥ പ്രതികൂലമായെങ്കിലും കൃഷിഭവന്റെ നിര്‍ദേശമനുസരിച്ചുള്ള പരിപാലനം നടത്തിയതിനാല്‍ മികച്ച വിളവാണ് ലഭിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് കുട്ടന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആര്‍.കുഞ്ഞുണ്ണി ആദ്യ വില്‍പ്പന നടത്തി. വാര്‍ഡ് മെമ്പര്‍ റംല വീരാന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു.കൃഷിഭവന്‍ ഓഫീസര്‍ സുദര്‍ശന്‍ രാമകൃഷ്ണന്‍, എ.എം.ഷെഫീക്ക്,എ.എം.അബ്ദുള്ളക്കുട്ടി, ഗോപിനാഥ് പാലഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.
പാടശേഖര ഭാരവാഹികളായ സുലൈമാന്‍ കല്ലിങ്ങല്‍,ജലീല്‍ മാമ്പുള്ളി ഞാലില്‍, കെ.ഹംസ,രവി പൂഴിക്കുന്നത്ത് തുടങ്ങി മറ്റു കര്‍ഷരും നാട്ടുകാരും പരിപാടിയില്‍ സംബന്ധിച്ചു.രാഗം കൂട്ടായ്മ അംഗങ്ങളായ പി.നീലി,ടി.ശാരദ,പി.ലീല,എംഇന്ദിര, എം.ലൈല,പി.ജാനു തുടങ്ങിയവരാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്

ADVERTISEMENT
error: Content is protected !!