മുള്ളന്‍ പന്നിയെ റോഡരുകില്‍ ചത്ത നിലയില്‍ കണ്ടെത്തി

വടക്കേക്കാട് കൊമ്പത്തേല്‍പടിയില്‍ മുള്ളന്‍ പന്നിയെ റോഡരുകില്‍ ചത്ത നിലയില്‍ കണ്ടത്തി. തിങ്കളാഴ്ച്ച രാവിലെയാണ് ഗുരുവായൂര്‍ – പൊന്നാനി സംസ്ഥാനപാതയോരത്ത് മുള്ളന്‍പന്നിയെ ചത്ത നിലയില്‍ കണ്ടത്. രാത്രിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വാഹനം ഇടിച്ചതാവാം എന്നാണ് നിഗമനം. വാര്‍ഡ് മെമ്പറും വടക്കേക്കാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാനും കൂടിയായ വി കെ റഷീദിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

ADVERTISEMENT