പോര്‍ക്കളെങ്ങാട് ഗ്രാമീണ വായനശാലയുടെ സപ്തതി ആഘോഷങ്ങളുടെ രണ്ടാം ദിനത്തില്‍ വായനശാല പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും വിവിധ കലാപരിപാടികള്‍ നടന്നു. വായനശാല പരിസരത്ത് നടന്ന ചടങ്ങ് കുന്നംകുളം നഗരസഭ മുന്‍ ചെയര്മാന് പി.ജി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പുഷ്പ ജോണ്‍ അധ്യക്ഷയായി. നഗരസഭ കൗണ്‍സിലര്‍മാരായ പി.വി സജീവന്, ഷീജ ഭരതന്, വായനശാല സെക്രട്ടറി പി.ജി.അശോകന്, വൈസ് പ്രസിഡന്റ് ബിജു സൈമണ്‍ എന്നിവര്‍ സംസാരിച്ചു.