പെരുമ്പിലാവ് പൊതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം ചൊവ്വാഴ്ച

പെരുമ്പിലാവ് പൊതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം ചൊവ്വാഴ്ച ആഘോഷിക്കും. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്കുശേഷം 8.30 മുതല്‍ 11 മണി വരെ നടക്കല്‍പ്പറ നടക്കും. ഉച്ചതിരിഞ്ഞ് 2.30ന് പഞ്ചവാദ്യത്തോടെ ദേവസ്വം പൂരം എഴുന്നള്ളിക്കും. 4.30 മുതല്‍ എട്ടോളം പ്രദേശിക പൂരങ്ങള്‍ പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ക്ഷേത്ര മൈതാനിയില്‍ എത്തിച്ചേരും. 6 മണി മുതല്‍ നടക്കുന്ന കൂട്ടിഎഴുന്നെള്ളിപ്പില്‍ 9 ആനകള്‍ അണിനിരക്കും വെള്ളിതിരുത്തി പ്രഭാകരന്‍ നായരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളവും ഉണ്ടായിരിക്കും. വൈകീട്ട് ദീപാരാധന, ചുറ്റുവിളക്ക് എന്നിവയും ശ്രീ മൂലസ്ഥാനത്തുനിന്നുള്ള പറയെടുപ്പോടുകൂടി പകല്‍ പൂരത്തിന് സമാപനമാകും. രാത്രി പൂരം ആവര്‍ത്തനവും പുലര്‍ച്ചെ കളംപാട്ടിനും ഗുരുതിക്കും ശേഷം കൊടിയിറക്കത്തോടെ പൂരത്തിന് സമാപനമാകും. ആഘോഷങ്ങള്‍ക്ക് ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ നേതൃത്വം നല്‍കും.

 

ADVERTISEMENT