26.3 C
Kunnamkulam
Friday, September 11, 2026
Home CCTV Desk അറബിക്കടലില്‍ കാലവര്‍ഷക്കാറ്റിന്റെ ശക്തി കുറയുന്നു

അറബിക്കടലില്‍ കാലവര്‍ഷക്കാറ്റിന്റെ ശക്തി കുറയുന്നു

120

അറബിക്കടലില്‍ മുന്‍ ദിവസങ്ങളെ അപേക്ഷിച്ചു കാലവര്‍ഷക്കാറ്റിന്റെ ശക്തി കുറയുന്നു. ഇനിയുള്ള നാല് ദിവസങ്ങള്‍ കൂടി കാലവര്‍ഷ മഴ ഇടവേളകളോടെ തുടരും. കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. വടക്കന്‍ ജില്ലകളില്‍ പൊതുവെയും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ പ്രത്യേകിച്ചും മഴ സാധ്യത കൂടുതലാകുമെന്നാണ് പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട്. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ കരുവന്നൂര്‍, കീച്ചേരി പുഴയില്‍ മഞ്ഞ മുന്നറിയിപ്പാണ്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

ADVERTISEMENT
error: Content is protected !!