25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam ചെമ്മണ്ണൂരില്‍ വീട്ടുകിണര്‍ ഇടിഞ്ഞുതാണു

ചെമ്മണ്ണൂരില്‍ വീട്ടുകിണര്‍ ഇടിഞ്ഞുതാണു

196

ശക്തമായ മഴയില്‍ ചെമ്മണ്ണൂരില്‍ വീട്ടുകിണറിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. കുന്നംകുളം നഗരസഭ 27-ാം വാര്‍ഡ് പാനപറമ്പ് റോഡില്‍ സെന്റ് ജോര്‍ജ് കപ്പേളക്ക് സമീപം അന്തിക്കാട് ജെയ്‌സന്റെ വീട്ടുമുറ്റത്തെ കിണറിന്റെ ഒരു വശമാണ് ബുധനാഴ്ച്ച പുലര്‍ച്ചെ ഇടിഞ്ഞു താഴ്ന്നത്.
കിണറിന്റെ ഒരുവശം ഇടിഞ്ഞ നിലയിലും തുടിക്കാല്‍ ചരിഞ്ഞ നിലയിലുമായിരുന്നു. തുടര്‍ന്ന് ജെയ്‌സനും സഹോദരനും ചേര്‍ന്ന് സമീപത്തെ മോട്ടര്‍ പമ്പ് മാറ്റുന്നതിനിടെ തുടിക്കാല്‍ 30 അടിയോളം താഴ്ചയുള്ള കിണറിലേക്ക് പൂര്‍ണമായും താഴുകയായിരുന്നു. അപകടം പുലര്‍ച്ചയായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

ADVERTISEMENT
error: Content is protected !!