സി.പി ഐ എം നേതൃത്വത്തില്‍ ബ്ലാങ്ങാട് സെന്ററില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു

കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് കുടുംബ ക്ഷേമ കേന്ദ്രത്തെ ഇരുട്ടില്‍ നിന്നും രക്ഷിക്കുക, പഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കുക, ബ്ലാങ്ങാട് – വില്ല്യംസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സി.പി ഐ എം നേതൃത്വത്തില്‍ ബ്ലാങ്ങാട് സെന്ററില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു.
സി.പി ഐ എം ലോക്കല്‍ സെക്രട്ടറി കെ.വി അഷറഫ് ഉദ്ഘാടനം ചെയ്തു. എം.എസ് പ്രകാശന്‍ അദ്ധ്യക്ഷനായി സി.കെ വേണു, നിത വിഷ്ണുപാല്‍, പ്രസന്ന ചന്ദ്രന്‍, കെ.വി ഹക്കിം, എം.ടി ദിനേശന്‍, സി.എ സുബൈര്‍, രാജേഷ് ചാണാശ്ശേരി, എന്നിവര്‍ സംസാരിച്ചു

ADVERTISEMENT
Malaya Image 1

Post 3 Image