ചാവക്കാട് ഉപജില്ല കായികമേളയിലും ഉപജില്ലാ പ്രവര്‍ത്തി പരിചയമേളയിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആറ്റുപുറം സെന്റ് ആന്റണീസ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആഹ്ലാദപ്രകടനം നടത്തി.സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മുക്കിലപീടിക സെന്റര്‍ എത്തി തിരിച്ച് സ്‌കൂളിലെത്തി സമാപിച്ചു. ഹെഡ്മാസ്റ്റര്‍ എ ഡി സാജു, പി ടി എ പ്രസിഡണ്ട് ദിനേശ് ജി നായര്‍, ഫസ്റ്റ് അസിസ്റ്റന്റ് ഷിബി ലാസര്‍, എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ എന്‍ കെ ഷജി, സി എസ് ഫൗസിയ, റോബിന്‍ ജോസഫ്, ഫ്രാന്‍സിസ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT