25 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kechery മഴക്കാലപൂര്‍വ ശുചീകരണം; ചൂണ്ടല്‍ പഞ്ചായത്തില്‍ വാര്‍ഡുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം

മഴക്കാലപൂര്‍വ ശുചീകരണം; ചൂണ്ടല്‍ പഞ്ചായത്തില്‍ വാര്‍ഡുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം

39

മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 20 ാം വാര്‍ഡ് പെലക്കാട്ട് പയ്യൂര്‍ നിലംപതി പരിസരത്ത് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം പ്രമിത സജീവ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ജിഷ സുനില്‍ കുമാര്‍ അദ്ധ്യക്ഷയായി. പ്രസിഡണ്ട് സിനി പ്രസാദ്, മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പ്രീതി സുരേഷ്, ഗ്രാമ പഞ്ചായത്ത് മുന്‍ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ മേഗി ജോണ്‍സന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നീതു എന്നിവര്‍ സംസാരിച്ചു. ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!