30.4 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Erumapetty കടങ്ങോട് പഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡില്‍ മഴക്കാലപൂര്‍വ ശുചീകരണത്തിനു തുടക്കം

കടങ്ങോട് പഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡില്‍ മഴക്കാലപൂര്‍വ ശുചീകരണത്തിനു തുടക്കം

114

കടങ്ങോട് പഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 19ാം വാര്‍ഡില്‍ ശുചീകരണത്തിന് തുടക്കമായി. പൊതുജനപങ്കാളിത്തത്തോടെ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ റഹീം നിര്‍വഹിച്ചു. പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഡോക്ടര്‍ ജോണ്‍സണ്‍ ആളൂര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസന്നന്‍, മുന്‍ വാര്‍ഡ് മെമ്പര്‍ ടെസ്സി ഫ്രാന്‍സിസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷൈമ ഷമീര്‍, സാമൂഹ്യപ്രവര്‍ത്തകന്‍ കെ ആര്‍ രണേഷ്, തൊഴിലുറപ്പ് മാറ്റ് സ്മിതാ സന്തോഷ്, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികളും പൊതുജനങ്ങളും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!