27.3 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Erumapetty മരത്തംകോട് ആസ്ഥാനമായി ‘സന്മനസ്സ്’ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു

മരത്തംകോട് ആസ്ഥാനമായി ‘സന്മനസ്സ്’ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു

മരത്തംകോട് ആസ്ഥാനമായി സന്മനസ്സ് എന്ന പേരില്‍ രൂപീകരിച്ച ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തി. ട്രസ്റ്റിന്റെ പ്രവര്‍ത്തന മേഖലയായ കടങ്ങോട് – ചൊവ്വന്നൂര്‍ പഞ്ചായത്തുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സാ സഹായം, പഠനാവശ്യങ്ങള്‍, മറ്റു സഹായങ്ങള്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സന്മനസ്സ് എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചിട്ടുള്ളത്. മരത്തംകോട് ബഹ്റൈന്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമൂഹ്യ പ്രവര്‍ത്തകനും, ട്രസ്റ്റിന്റെ രക്ഷാധികാരിയുമായ കരിം പന്നിത്തടം ഉദ്ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.കെ സൈഫുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.ഇ അബൂതാഹിര്‍, ട്രഷറര്‍ അലി ഹാജി, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ഹബീബ് കോയ തങ്ങള്‍, അനസ് എ.വൈ, ഗഫൂര്‍ കെ.കെ, സിദ്ദിഖ് എന്‍.കെ, നൂറുദീന്‍ എന്‍.കെ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു.

ADVERTISEMENT
error: Content is protected !!