26.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kunnamkulam കുന്നംകുളം ലോയേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

കുന്നംകുളം ലോയേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

71

കുന്നംകുളം ലോയേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അഭിഭാഷകര്‍ക്കായി തുടര്‍ നിയമവിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു. ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടന്ന സെമിനാറില്‍ എവിഡന്‍സ് മാസ്റ്ററി: തിയറി ടു കോര്‍ട്ട് റൂം എന്ന വിഷയത്തിലായിരുന്നു ക്ലാസ്സ് സംഘടിപ്പിച്ചത്. എറണാകുളം ഹൈക്കോടതിയിലെ മുതിര്‍ന്ന ക്രിമിനല്‍ വിഭാഗം അഭിഭാഷകന്‍ അഡ്വ. ജോണ്‍ എസ് റാല്‍ഫ് സെമിനാറിന് നേതൃത്വം നല്‍കി.
അഡ്വ.സന്ധ്യ ശ്യാം, പ്രിനു പി വര്‍ക്കി, അഡ്വ.സി.ബി രാജീവ്, അഡ്വ. മാത്യു ചാക്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലോയേഴ്സ് ക്ലബ്ബ് പ്രസിഡന്റ് അഡ്വ. ജ്യോതിലക്ഷ്മി, സെക്രട്ടറി അഡ്വ. നെര്‍മ, അഡ്വ. അശ്വതി, അഡ്വ. അനുഷ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

ADVERTISEMENT
error: Content is protected !!