25.6 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Punnayurkulam ബൈക്ക് റോഡിലെ ഗര്‍ത്തത്തില്‍ വീണ് ഗര്‍ഭിണിക്കു പരിക്ക്; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

ബൈക്ക് റോഡിലെ ഗര്‍ത്തത്തില്‍ വീണ് ഗര്‍ഭിണിക്കു പരിക്ക്; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

കുണ്ടുകടവ് ഗുരുവായൂര്‍ സംസ്ഥാന പാതയില്‍ എരമംഗലത്ത് റോഡിലെ ഗര്‍ത്തത്തില്‍ വീണ് ബൈക്കില്‍ ഭര്‍ത്താവിനോപ്പം പോവുകയായിരുന്ന പെരുമ്പടപ്പ് സ്വദേശിനിയായ ഗര്‍ഭിണിയ്ക്ക് പരിക്ക്. നാട്ടുകാര്‍ ഗതാഗതം ഉപരോധിച്ചു. സംസ്ഥാന പാതയില്‍ എരമംഗലം കളത്തില്‍പടിയില്‍ രൂപാന്തരപ്പെട്ട ഗര്‍ത്തത്തില്‍ വീണാണ് ഗര്‍ഭിണിക്ക് പരിക്കേറ്റത്്. ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് ഗതാഗതം ഉപരോധിച്ചു. വി.കെ.എം ഷാഫി, അറമുഖന്‍ സോനാരെ, വി കെ എം അഷ്‌റഫ്, സുരേഷ് പൂങ്ങാടന്‍, അഷ്‌റഫ് വീപീസ്, ശ്രീധരന്‍ പയപ്പുള്ളി, ജിഷാദ് ഒലിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!