28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kechery നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി വീടിന്റെ മതില്‍ തകര്‍ന്നു

നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി വീടിന്റെ മതില്‍ തകര്‍ന്നു

നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി വീടിന്റെ മതില്‍ തകര്‍ന്നു. ചൂണ്ടല്‍ ഗ്രാമീണ വായനശാലയ്ക്ക് സമീപത്തുള്ള ഇടവന വീട്ടില്‍ ഹേമയുടെ വീടിന്റെ മതിലാണ് തകര്‍ന്നത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. മറ്റം നമ്പഴിക്കാട് നിന്ന് പെരുമ്പിലാവ് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. വാഹനമോടിച്ചിരുന്നയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെങ്കിലും കാറിന്റെ മുന്‍വശം തകര്‍ന്നു.

ADVERTISEMENT
error: Content is protected !!