24.8 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam കാണിപ്പയ്യൂരില്‍ വീടിന് മുകളിലേക്ക് മരകൊമ്പ് പൊട്ടിവീണു

കാണിപ്പയ്യൂരില്‍ വീടിന് മുകളിലേക്ക് മരകൊമ്പ് പൊട്ടിവീണു

ശക്തമായ കാറ്റില്‍ കാണിപ്പയ്യൂരില്‍ വീടിന് മുകളിലേക്ക് മരകൊമ്പ് പൊട്ടിവീണു. പനക്കപ്പറമ്പില്‍ കൊച്ചുകുട്ടിയുടെ ഓടുമേഞ്ഞ വീടിനു മുകളിലേക്കാണ് പറമ്പിലെ കൂറ്റന്‍ പ്ലാവിന്റെ കൊമ്പ് പൊട്ടിവീണത്. വീടിന്റെ മുന്‍ഭാഗത്തെ ഓടുകളും പട്ടികകളും തകര്‍ന്നിട്ടുണ്ട്. വിവരമറിഞ്ഞ് കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗം സ്ഥിരം സമതി അധ്യക്ഷന്‍ ടി.സോമശേഖരന്‍, സമീപ വാര്‍ഡ് കൗണ്‍സിലര്‍മാരായ ബിജു സി ബേബി, ഷാജി ആലിക്കല്‍, മിഷാ സെബാസ്റ്റ്യന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ മരംമുറിച്ചു മാറ്റുന്നതിനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!