26.4 C
Kunnamkulam
Saturday, October 17, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ അഷ്ടമിരോഹിണി ആഘോഷങ്ങള്‍ക്ക് ഒരുക്കം തുടങ്ങി

ഗുരുവായൂരില്‍ അഷ്ടമിരോഹിണി ആഘോഷങ്ങള്‍ക്ക് ഒരുക്കം തുടങ്ങി

74

 

ഗുരുവായൂരില്‍ നായര്‍ സമാജത്തിന്റെ നേതൃത്വത്തിലുള്ള അഷ്ടമിരോഹിണി ആഘോഷങ്ങള്‍ക്ക് ഒരുക്കം തുടങ്ങി. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപവല്‍ക്കരണം പൂര്‍ത്തിയായി. മമ്മിയൂര്‍ നായര്‍ സമാജം ഹാളില്‍ നടന്ന ചടങ്ങ് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. അഷ്ടമിരോഹിണി ആഘോഷങ്ങള്‍ക്ക് ദേവസ്വത്തിന്റെ പൂര്‍ണ്ണമായ പിന്തുണയും സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി.എം. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘാടക സമിതി ആസൂത്രണം ചെയ്തു. അഷ്ടമിരോഹിണി ആഘോഷങ്ങളുടെ വിളംബരമായി, ഉത്രാടം ദിവസമായ ആഗസ്റ്റ് 25-ന് ഗുരുവായൂരപ്പന് നറുവെണ്ണ സമര്‍പ്പിക്കും. സപ്തംബര്‍ 4-നാണ് ഇത്തവണത്തെ അഷ്ടമിരോഹിണി ആഘോഷം നടക്കുക. ജനറല്‍ കണ്‍വീനര്‍ വി. അച്യുത കുറുപ്പ്, വി.പി. ഉണ്ണികൃഷ്ണന്‍, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, കെ.എന്‍. സോമകുമാര്‍, സുവര്‍ണ മനോജ്, വി. രവീന്ദ്രന്‍ നമ്പ്യാര്‍, വാസുദേവ കുറുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!