പരസ്യ മേഖല തൊഴിലാളികള്‍ വെള്ളിയാഴ്ച്ച കുന്നംകുളം നഗരസഭ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും

പരസ്യ മേഖലയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളെ പട്ടിണിക്കിടുന്ന കോടതി വിധികളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശത്രുതാപരമായ നടപടികളിലും പ്രതിഷേധിച്ച് പരസ്യ മേഖല തൊഴിലാളികള്‍ വെള്ളിയാഴ്ച്ച കുന്നംകുളം നഗരസഭ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30ന് നടക്കുന്ന ധര്‍ണ്ണ സംസ്ഥാന പ്രസിഡന്റ് കെ.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ബി.സോമരാജ്, തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ടി.വി. വിമല്‍ തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടരി ഷാജി നവരംഗ് തുടങ്ങിയവരും പങ്കെടുക്കും.

ADVERTISEMENT