26 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kunnamkulam സംസ്ഥാനപാതയുടെ ശോചനീയാവസ്ഥ; എസ്.ഡി.പി.ഐ മണലൂര്‍ മണ്ഡലം പ്രസിഡന്റ് ദിലീഫ് അബ്ദുല്‍ ഖാദര്‍ നിരാഹാര സമരം നടത്തും

സംസ്ഥാനപാതയുടെ ശോചനീയാവസ്ഥ; എസ്.ഡി.പി.ഐ മണലൂര്‍ മണ്ഡലം പ്രസിഡന്റ് ദിലീഫ് അബ്ദുല്‍ ഖാദര്‍ നിരാഹാര സമരം നടത്തും

തൃശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ പൂര്‍ണമായും തകര്‍ന്ന തൃശൂര്‍ മുതല്‍ ചൂണ്ടല്‍ വരെയുള്ള റോഡ് ഉടനടി ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ മണലൂര്‍ മണ്ഡലം പ്രസിഡന്റ് ദിലീഫ് അബ്ദുല്‍ ഖാദര്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് ഭാരവാഹികള്‍ കുന്നംകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ 29 തിങ്കളാഴ്ച വൈകീട്ട് 4 മണി മുതല്‍ കേച്ചേരി സെന്ററില്‍ ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാരം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ഉദ്ഘാടനം ചെയ്യും.

പരിപാടികള്‍ വിശദ്ധീകരിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ മണലൂര്‍ മണ്ഡലം പ്രസിഡന്റ് ദിലീഫ് അബ്ദുല്‍ ഖാദര്‍, എസ്.ഡി.പി.ഐ ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എ ത്വയ്യിബ്, എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം പരീദ് ആളൂര്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!