28.2 C
Kunnamkulam
Sunday, July 26, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ സ്വദേശിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ സ്വദേശിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ കടപ്പായി സ്വദേശിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താഴത്തയില്‍ വീട്ടില്‍ ചക്കന്റെ മകന്‍ രാധാകൃഷ്ണന്‍ (64) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ട് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം ബന്ധങ്ങള്‍ക്ക് വിട്ടു നല്‍കും. ഏറെക്കാലമായി യൂണിയന്‍ തൊഴിലാളിയാണ് മരിച്ച രാധാകൃഷ്ണന്‍.

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)

 

ADVERTISEMENT
error: Content is protected !!