കേച്ചേരിയില്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മണ്ണുത്തി കാളത്തോട് പുതുപ്പറമ്പില്‍ മുഹമ്മദ് സ്വാലിഹിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തതത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇയാള്‍ അറസ്റ്റിലായത്. ചൊവ്വാഴ്ച്ച രാത്രി ഒമ്പതരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സുല്‍ത്താന്‍ ബത്തേരിയില്‍ – ആലപ്പുഴ ബസിലെ കണ്ടക്ടറായ കരുനാഗപ്പള്ളി സ്വദേശി രാജേഷ് കുമാറിനാണ് മര്‍ദ്ദനമേറ്റത്.
Home Bureaus Kunnamkulam കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദ്ദിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍