25.2 C
Kunnamkulam
Wednesday, September 2, 2026
Home Bureaus Chavakkad ചാവക്കാട് ബ്ലാങ്ങാട് ജി.എഫ്.യു.പി സ്‌കൂളില്‍ ‘കലയുടെ സര്‍ഗവസന്തം’ മേള സംഘടിപ്പിച്ചു

ചാവക്കാട് ബ്ലാങ്ങാട് ജി.എഫ്.യു.പി സ്‌കൂളില്‍ ‘കലയുടെ സര്‍ഗവസന്തം’ മേള സംഘടിപ്പിച്ചു

50

ചാവക്കാട് ബ്ലാങ്ങാട് ജി.എഫ്.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച കലയുടെ സര്‍ഗവസന്തം മേള കുട്ടികളുടെ അവതരണ മികവില്‍ ശ്രദ്ധേയമായി. മേളയുടെയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് നിര്‍വ്വഹിച്ചു. നന്മയുള്ള നാടിന് മേന്മയുള്ള വിദ്യാലയം എന്ന ലക്ഷ്യത്തിലേയ്ക്ക് നയിക്കുന്ന സര്‍ഗവസന്തത്തില്‍ എ സ്മാര്‍ട്ട് ഫ്രണ്ട്, സര്‍ഗദീപ്തി രക്ഷാകര്‍തൃ ദിനം, എന്നീ പരിപാടികളാണ് സംഘടിപ്പിച്ചത്. എസ്.എം.സി ചെയര്‍പേഴ്‌സണ്‍ വിബിത ടി.വി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അമ്മമാരുടെ രചന സമാഹാരം ‘നിലാമലരുകള്‍’ എഴുത്തുകാരിയും മുന്‍ പ്രധാനാധ്യാപികയുമായ ടി.ഗീത പ്രകാശനം ചെയ്തു.

ADVERTISEMENT
error: Content is protected !!