‘ചാര്‍യാര്‍’ സംഗീത യാത്രയുടെ സംഘാടക സമിതി രൂപീകരിച്ചു

ദേശീയ മാനവിക വേദിയുടെയും ചാവക്കാട് ഖരാനയുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ചാര്‍യാര്‍ സംഗീത യാത്രയുടെ സംഘാടക സമിതി രൂപികരിച്ചു. ഗുരുവായുരില്‍ നടന്ന യോഗത്തില്‍ രക്ഷാധികാരികളായി എന്‍.കെ അക്ബര്‍ എംഎല്‍എ, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ പി.കെ വിജയന്‍, മുന്‍ എംഎല്‍എമാരായ കെ.വി അബ്ദുള്‍ ഖാദര്‍, പി.ടി കുഞ്ഞു മുഹമ്മദ്, പ്രശസ്ത കവി റഫീക്ക് അഹമ്മദ് ,സിനി ആര്‍ട്ടിസ്റ്റ് വി.കെ ശ്രീരാമന്‍, ആര്‍.വി അബ്ദുള്‍ മജീദ്, സി.കെ വേണു എന്നിവര്‍ സംഘാടക സമിതി രക്ഷാധികാരികളാണ്. ഡോ: സൈനന്‍ ഹുഖ്മാര്‍ ജനറല്‍ കണ്‍വീനര്‍,അഡ്വ: പിപി ഹാരിസ് ചെയര്‍മാന്‍, കെ.എ മോഹന്‍ദാസ് കോ ഓഡിനേറ്റര്‍, എ.എച്ച് അക്ബര്‍ കണ്‍വീനര്‍ എന്നിവരടങ്ങിയ സംഘാടക സമിതി രൂപീകരിച്ചു.

ഫെബ്രുവരി 19 ന് ചാവക്കാട് നഗരസഭ ചത്വരത്തിലാണ് ചാര്‍യാര്‍ സംഗീതയാത്ര നടക്കുന്നത്. സംഗീതജ്ഞനും കവിയും ആയ ഡോ മദന്‍ ഗോപാല്‍ സിങ്ങ് ,ഗിറ്റാര്‍ ബാന്‍ ജോ, പാശ്ചാത്യസംഗീത്ജ്ഞനുമായ ദീപക് കാസ്റ്റിലിനോ, സരോദ് വാദകന്‍ പ്രീതം ഘോഷാല്‍, തബല വാദകന്‍ അംജദ് ഖാന്‍ എന്നിവരാണ് ചാര്‍യാര്‍ ഗായകന്‍മാര്‍

ADVERTISEMENT