ഡിസംബര്‍ 3,5,6,7 തിയ്യതികളില്‍ കുന്നംകുളത്ത് നടക്കുന്ന 35 -ാമത് തൃശൂര്‍ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം എഴുത്തുകാരനും അഭിനേതാവുമായ വി.കെ.ശ്രീരാമന്‍ നിര്‍വഹിച്ചു. 17 വേദികളിലായി നടക്കുന്ന കലോത്സവത്തിന്റെ കൂടുതല്‍ വേദികള്‍, പ്രസ്സ് – മീഡിയ പവലിയനുകള്‍, പ്രോഗ്രാം, ട്രോഫി കമ്മിറ്റികള്‍ എല്ലാം പ്രവര്‍ത്തിക്കുന്ന കുന്നംകുളം ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഘാടകസമിതി ഓഫീസ് തുറന്നത്.
ADVERTISEMENT