അറവുമാലിന്യ പ്ലാന്റിനെതിരെയുള്ള പ്രതിഷേധത്തില്‍ സംഘര്‍ഷം; പോലീസ് ലാത്തി വീശി

വരവൂര്‍ തളിയിലെ അറവ് മാലിന്യ പ്ലാന്റിനെതിരെ വെള്ളിയാഴ്ച രാത്രിയില്‍ നടന്ന പ്രതിഷേധം നാട്ടുകാരും പോലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് ലാത്തി വീശി. പോലീസ് അകാരണമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ പോലീസ് വാഹനത്തിന് മുന്നില്‍ കുത്തിയിരിപ്പ് നടത്തി. തളി നടുവട്ടത്ത് പ്രവര്‍ത്തനം ആരംഭിച്ച അറവ് മാലിന്യ സംഭരണ പ്ലാന്റിനെതിരെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരം നടന്നുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയില്‍ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിസരവാസികളായ വനിതകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി പ്രദേശത്ത് സംഘടിച്ചെത്തുകയായിരുന്നു.

ADVERTISEMENT