ക്ഷാമബത്ത കുടിശ്ശിക നിഷേധം; സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ പ്രതിഷേധിച്ചു

ക്ഷാമബത്ത കുടിശ്ശിക നിഷേധം ചാവക്കാട് സിവില്‍ സ്റ്റേഷനിലെ ഓഫീസില്‍ ‘ലുക്ക് ഔട്ട്’ നോട്ടീസ് പതിപ്പിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ പ്രതിഷേധിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട് അബ്ദുള്ള കൊച്ചിക്കാരന്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ സമരത്തില്‍ എസ് ഇ യു സംസ്ഥാന നേതാക്കളായ അബ്ദുള്ള ബാബു, മുഹമ്മദ് ഷൗക്കത്തലി, സലിം മതിലകം, പ്രവീണ്‍, ഫല്‍ഗുണന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image