മുല്ലപ്പിള്ളികുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മേഖലയിലെ ക്വാറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സദസ്സും ക്വാറിക്കു മുന്നില്‍ പ്രതിഷേധ ബോര്‍ഡും സ്ഥാപിച്ചു. ആല്‍ത്തറ മേഖലയിലെ ജനങ്ങളെ തീരാദുരിതത്തിലാക്കി കഴിഞ്ഞ 25 വര്‍ഷത്തിലധികമായി മിച്ച ഭൂമിയിലും പട്ടയഭൂമിയിലും അനധികൃതമായി ക്വാറി പ്രവര്‍ത്തിച്ച് വരികയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് മുല്ലപ്പള്ളി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അല്‍ത്തറ സെന്ററില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്. തുടര്‍ന്ന് ആല്‍ത്തറ സെന്ററില്‍ നിന്നും പ്രതിഷേധക്കാര്‍ കാല്‍ നടയായി ക്വാറിക്ക് മുന്നിലെത്തി പ്രതിഷേധ ബോര്‍ഡും സ്ഥാപിച്ചു. മുല്ലപ്പള്ളി കുന്ന് സംരക്ഷണ സമിതി ചെയര്‍മാന്‍ സജീവ് വലിയ വളപ്പില്‍ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. മുല്ലപ്പള്ളി കുന്ന് സംരക്ഷണ സമിതി കണ്‍വീനര്‍ വി എം നസറുദ്ദീന്‍ വൈസ് ചെയര്‍മാന്‍ എം എ ക മറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. റഫീഖ് ആല്‍ത്തറ , രാജേഷ് , ഗിരീഷ് , ജിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.
Home Bureaus Perumpilavu മുല്ലപ്പിള്ളികുന്ന് മേഖലയിലെ ക്വാറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സദസ്സും ക്വാറിക്കു മുന്നില്‍ പ്രതിഷേധ ബോര്‍ഡും സ്ഥാപിച്ചു