ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ എരുമപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) വടക്കാഞ്ചേരി ഏരിയ കമ്മിറ്റി യൂണിയന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എരുമപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. എരുമപ്പെട്ടി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സി.ഐ.ടി.യു ഏരിയ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എസ്.ബസന്ത് ലാല്‍ ഉദ്ഘാടനം ചെയ്തു. ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ വടക്കാഞ്ചേരി ഏരിയ പ്രസിസന്റ് ലില്ലി വിന്‍സന്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image