എരുമപ്പെട്ടി ചിറ്റണ്ട പൂങ്ങോട് വളവിനു സമീപം നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു. വയനാട് നിന്നും ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ക്രെയിന്‍ എത്തിച്ചാണ് നാട്ടുകാരുടെ സഹായത്തോടെ വാഹനം തോടിനുള്ളില്‍ നിന്ന് പുറത്തേക്ക് ഉയര്‍ത്തിയത്.
ADVERTISEMENT