ഭൂനികുതി കുത്തനെ ഉയര്‍ത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ വടക്കേക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈലത്തൂര്‍ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ഡിസിസി സെക്രട്ടറി എ.എം. അലാവുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജയ്കുമാര്‍ അധ്യക്ഷത വഹിച്ചു. വടക്കേക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്വി കെ ഫസലുല്‍അലി മുഖ്യപ്രഭാഷണം നടത്തി. ശ്രീധരന്‍ മക്കാലിക്കല്‍ , യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് അജ്മല്‍ വൈലത്തൂര്‍ , എന്‍ എം കെ നബീല്‍, എം ഗിരീഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.