കേരകൃഷി വികസനത്തിന് ലോകബാങ്കനുവദിച്ച 139 കോടി രൂപ വകമാറ്റി ചെലവഴിച്ച കൃഷിവകുപ്പ് മന്ത്രി രാജിവെക്കുക, നെല്‍ കര്‍ഷകരുടെ ബാക്കി തുക നല്‍കുക, വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കടങ്ങോട് മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ.സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. വിനയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് സജീവ് ചാത്തനാത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ എം.എച്ച് നൗഷാദ്, പി.ബി പ്രസാദ്, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി യാവുട്ടി ചിറമനങ്ങാട്, മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ദീപാരാമചന്ദ്രന്, കോണ്‍ഗ്രസ് നേതാക്കളായ പി.എന്‍ വിഷയകുമാര്‍, മജീദ് മാസ്റ്റര്‍, റഫീഖ് ഐനിക്കുന്നത്, സ്റ്റീവന്‍ വി.മാണി, ടി.കെ സലിം,മുഹമ്മദാലി വലിയകത്ത് എന്നിവര്‍ സംസാരിച്ചു.