പ്രതിഷേധ പ്രകടനം നടത്തി

കേരളത്തിലെ ചുമട്ട് തൊഴിലാളികളെ നോക്കുകൂലിക്കാരായി പാര്‍ലിമെന്റ്‌റില്‍ ചിത്രീകരിച്ച കേന്ദ്ര ധനകാര്യ വകുപ്പുമന്ത്രി നിര്‍മ്മല സീതാ രാമന്റെ നടപടിക്കെതിരെ സി.ഐ.ടി.യു എരുമപ്പെട്ടി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് മങ്ങാട് സെന്ററില്‍ നടന്ന പൊതുയോഗം ചുമട്ട് തൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറി കെ.എം. അഷറഫ് ഉദ്ഘാടനം ചെയ്തു . സി.എസ്. സുഭാഷ് അധ്യക്ഷനായി.പി.ടി.ദേവസ്സി, പി.എ.ബൈജ, വി.എ.മനോജ് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് കെ.കെ.സന്തോഷ്, സി.കെ.ചന്ദ്രന്‍, കെ.സി.രാജന്‍, സി.വി.സകേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT