ആശവര്‍ക്കര്‍മാരുടെ സമരം ഒത്ത് തീര്‍പ്പാക്കുക. അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. എരുമപ്പെട്ടി പഞ്ചായത്തിന് മുന്നില്‍ നടന്ന ധര്‍ണ്ണ യു.ഡി.എഫ് കുന്നംകുളം നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം. നിഷാദ് അധ്യക്ഷനായി. ടി.കെ. ദേവസി, പി.എസ്. സുനീഷ്, എന്‍.കെ.കബീര്‍, എം.സി.ഐജു, കെ.ഗോവിന്ദന്‍ക്കുട്ടി, ചന്ദ്രപ്രകാശ് ഇടമന,അജു നെല്ലുവായ്, റീന വര്‍ഗീസ്, സുജാത, അനിത വിന്‍സെന്റ്, പി.എം.യൂസഫ്, നജീബ് കൊമ്പത്തേയില്‍, രഘു കരിയന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.