പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

കൊടകര കുഴല്‍പ്പണ കേസില്‍ ബി. ജെ.പിയെ ഒഴിവാക്കിയ ഇ. ഡിയുടെ രാഷ്ട്രീയ പ്രേരിത നിലപാടുകള്‍ക്കെതിരെ സി.പി. ഐ.എം എരുമപ്പെട്ടി വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കടങ്ങോട് റോഡ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം എരുമപ്പെട്ടി സ്‌കൂള്‍ പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം വടക്കാഞ്ചേരി ഏരിയ കമ്മറ്റിയംഗം കെ.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റിയംഗം പി.ടി. ജോസഫ് അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.സി.അബാല്‍മണി, വടക്കാഞ്ചേരി ബ്ലോക്ക് മെമ്പര്‍ ഡോ.വി.സി.ബിനോജ് കെ.കെ യോഗേഷ് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ പി.ടി ദേവസ്സി,ടി.കെ ശിവന്‍, കുഞ്ഞുമോന്‍ കരിയന്നൂര്‍ , എന്‍.ബി.ബിജു പിബി.ബിബിന്‍, പി.എ ബൈജു , സുമന സുഗതന്‍ , സ്വപ്ന പ്രദീപ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT