വാര്‍ഡ് മെമ്പറുടെ രാജിയാവശ്യപ്പെട്ട് സിപിഎം ധര്‍ണ നടത്തി

എരുമപ്പെട്ടി പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുകയും പുറമ്പോക്ക് ഭൂമി കയ്യേറുകയും, സീഡ് അഴിമതിയില്‍ തട്ടിപ്പ് നടത്തുകയും ചെയ്ത 17-ാം വാര്‍ഡ് കോണ്‍ഗ്രസ് മെമ്പര്‍ എം.സി ഐജു രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി വായനശാല പരിസരത്ത് ധര്‍ണ്ണ സംഘടിപ്പിച്ചു. സി.പി.ഐ.എം ഏരിയ കമ്മിറ്റിയംഗം എം.എസ് സിദ്ധന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.സി അബാല്‍ മണി അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം കെ.എം അഷറഫ്, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ ടി.കെ ശിവന്‍, സുമന സുഗതന്‍, പി.ടി. ദേവസ്സി, പി.എം കുഞ്ഞുമോന്‍ പി.ടി ജോസഫ്, എന്‍.ബി ബിജു, കെ.കെ യോഗേഷ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT