ലഹരിക്കെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ്ങ് സംസ്ഥാന  കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ലഹരിക്കെതിരെ പ്രതിഷേധ ജ്വാല കുന്നംകുളം മലായ ജംഗ്ഷനില്‍ സംഘടിപ്പിച്ചു. ചെയ്മ്പര്‍ യൂത്ത് വിംങ്ങ് പ്രസിഡന്റ് ജിനീഷ് തെക്കേക്കരയുടെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ ജ്വാല ചെയ്മ്പര്‍ പ്രസിഡന്റ് കെ.പി. സാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.കെ. പോള്‍സണ്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ചെയ്മ്പര്‍ വൈസ് പ്രസിഡന്റ് സുന്ദരന്‍ നായര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ പി.പി.പീറ്റര്‍ , യൂത്ത് വിംങ്ങ് സെക്രട്ടറി ജോണ്‍ മാത്യു, വനിതാ വിംങ്ങ് സെക്രട്ടറി ജിനി ജയ്‌മോന്‍ എന്നിവര്‍ സംസാരിച്ചു. ചെയ്മ്പര്‍ ഓഫ് കോമേഴ്‌സ് അംഗങ്ങള്‍ ,യൂത്ത് വിംങ്ങ് അംഗങ്ങള്‍, വനിതാ വിംങ്ങ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT