25.3 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Kechery അരിയന്നൂര്‍ സെന്ററിലെ റേഷന്‍ കടയ്ക്ക് മുന്നില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു

അരിയന്നൂര്‍ സെന്ററിലെ റേഷന്‍ കടയ്ക്ക് മുന്നില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു

42

സാധാരണക്കാരന്റെ അന്നം മുട്ടിച്ച് റേഷന്‍ കടകള്‍ വഴി അരിയും ഭക്ഷ്യധാനങ്ങളും വിതരണം ചെയ്യാന്‍ കഴിയാത്ത പിണറായി വിജയന്‍ സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ കോണ്‍ഗ്രസ് കണ്ടാണശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരിയന്നൂര്‍ സെന്ററിലെ റേഷന്‍ കടയ്ക്ക് മുന്നില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. മുന്‍ എംഎല്‍എ ടിവി ചന്ദ്രമോഹന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് ഷാജു തരകന്‍ അധ്യക്ഷത വഹിച്ചു ഡിസിസി ജനറല്‍ സെക്രട്ടറി വി വേണുഗോപാല്‍, പാവറട്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സി ജെ സ്റ്റാന്‍ലി വൈസ് പ്രസിഡണ്ടുമാരായ ജെയ്‌സന്‍ ചാക്കോ, എ.എം.മൊയ്തീന്‍ എന്‍.എ.നൗഷാദ്, മണ്ഡലം ചാര്‍ജ് എഡി സാജു മാസ്റ്റര്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റൂബി പ്രാന്‍സിസ്, തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!