25.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Velur പി.എസ് .സി. മാതൃക പരീക്ഷ നടത്തി.

പി.എസ് .സി. മാതൃക പരീക്ഷ നടത്തി.

വേലൂര്‍,  ഗ്രാസ് വേ  ഗ്രാമ്യ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ ഗ്രാസ് വേ
ദിശ 2024 എന്ന പേരില്‍ പി.എസ് .സി. മാതൃക പരീക്ഷ നടത്തി. വേലൂര്‍ ഗവ. ആര്‍.എസ്.ആര്‍.വി. സ്‌കൂളില്‍ വച്ച് നടന്ന പരിപാടിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നിരവധി പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. പരീക്ഷയ്ക്ക് ശേഷം മൂല്യനിര്‍ണ്ണയവും ഓറിയന്റേഷന്‍ ക്ലാസും സംഘടിപ്പിച്ചു. സര്‍ക്കാര്‍ ജോലിക്ക് വേണ്ടി പരിശ്രമിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാതൃക പരീക്ഷ ഗുണകരമായെന്ന് പങ്കെടുത്തവര്‍ പറഞ്ഞു. . ഗ്രാസ്വേ പ്രവര്‍ത്തകരായ വിനീത്, സൂരജ്, ജോണ്‍ ക്ലിന്റ്, ആന്റു, രാം പാണ്ഡേ, റിന്‍സി, പ്രവീണ്‍, അനിത, ശകേഷ്, സൂര്‍ജിത്, പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!