ചാലിശേരി ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 1985- 86 എസ്. എസ്. എല്‍ സി ബാച്ച് പുഞ്ചിരി കൂട്ടായ്മ മൂന്നാമത് സംഗമംസംഘടിപ്പിച്ചു. രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ സൈനീകര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് സംഗമത്തിന് തുടക്കമായത്. .സകൂള്‍ അദ്ധ്യാപകനും സ്റ്റാഫ് സെക്രട്ടറിയുമായ ബിജേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എ രാമകൃഷണന്‍ അദ്ധ്യക്ഷനായി.
ചുമര്‍ചിത്രക്കാരന്‍ മണികണ്ഠന്‍ പുന്നക്കല്‍ മുഖ്യാതിഥിയായി. മണികണ്ഠനെ കുറിച്ച് എഴുതിയ മൂന്ന് പുസ്തകം സ്‌കൂള്‍ ലൈബ്രറിക്ക് കൈമാറി. ട്രഷറര്‍ കെ.എ സുരേന്ദ്രന്‍ വരവ് – ചിലവ് കണക്ക് അവതരിപ്പിച്ചു. സമ്മാന വിതരണവും ഉണ്ടായി.പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെ.എ. രാമക്യഷ്ണന്‍ , സെക്രട്ടറി കാണക്കോട്ടില്‍ , ട്രഷറര്‍ കെ.എ സുരേന്ദ്രന്‍ തുടങ്ങി 13 അംഗ എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.സ്‌നേഹ വിരുന്ന്, വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായി. പുര്‍വവിദ്യാര്‍ത്ഥി ഭാരവാഹികള്‍ നേതൃത്വം നല്‍കി.