തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ പുന്നയൂര്‍ പഞ്ചായത്ത് 4-ാം വാര്‍ഡില്‍ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി.
പൂക്കളം നിറയെ പൂവൊരുക്കും എന്ന പദ്ധതിയുടെ ഭാഗമായി പുന്നയൂര്‍ പഞ്ചായത്തിന്റെ ഇരുപത് വാര്‍ഡുകളിലും ചെണ്ടുമല്ലി തൈകള്‍ നട്ടിരുന്നു. പുന്നയൂര്‍ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി പച്ചക്കറി-പൂകൃഷി സ്വയം പര്യാപ്തത പദ്ധതിയായ സുഭിക്ഷയുടെ ഭാഗമായാണ് ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്. ഒരു വാര്‍ഡില്‍ ചുരുങ്ങിയത് 10 സെന്റ് സ്ഥലത്തെങ്കിലും കൃഷി ഇറക്കി ഇരുപത് വാര്‍ഡുകളിലും കൃഷി ചെയ്യുക എന്നതാണ് ലക്ഷ്യം. വാര്‍ഡ് മെമ്പര്‍ സലീന നാസര്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സാന്നിധ്യത്തില്‍ വിളവെടുപ്പ് നിര്‍വഹിച്ചു.