ചൊവ്വാഴ്ചയാണ് മന്ദലാംക്കുന്നിലും പാപ്പാളിയിലും നിലവിലെ ദേശിയപാതക്ക് പകുതിയില്‍ കോണ്‍ഗ്രീറ്റ് ബീമുകള്‍ വെച്ച് തടസപ്പെടുത്തി ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ തിരിഞ്ഞുപോവാന്‍ സൂചന നല്‍കിയിട്ടുള്ളത്. എന്നാല്‍ പല ബസ്സുകളും അവര്‍ക്ക് ഇഷ്ടമുള്ളത് പോലെയാണ് കടന്ന് പോവുന്നത്. ചില ബസ്സുകള്‍ പുതിയ ഹൈവ വഴി തിരിഞ്ഞു പോവുമ്പോള്‍ മറ്റു ചില ബസ്സുകള്‍ പഴയ പോലെ തന്നെ ട്രിപ്പ് നടത്തികൊണ്ടരിക്കുന്ന അവസ്ഥയിലാണ്. ഇത് മൂലം കിണര്‍, മന്നലാംക്കുന്ന് എന്നീ ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ നില്‍ക്കുന്നവര്‍ക്ക് വളരേ അധികം ബുദ്ധിമുട്ട് ആണ് നേരിടുന്നത്. ബസ്സ് ജീവനക്കാര്‍ക്ക് ഇത് സംബന്ധമായി ആരുടെ പക്കലില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടില്ല എന്നാണ് പറയ്യുന്നത്. ബുധനാഴ്ച്ച രാവിലെ സ്കൂള്‍ കുട്ടികള്‍ അടക്കം നിരവധി യാത്രക്കാരാണ് എവിടെ ബസ്സ് കാത്തുനില്‍ക്കണമെന്നറിയാതെ വലഞ്ഞത്. അധികൃതര്‍ ഇടപെട്ട് എല്ലാ ബസ്സുകളും കൃത്യനിഷ്ട പാലിച്ച് ഒരേ വഴിയിലൂടെ സര്‍വ്വീസ് നടത്തുന്നതിന്നു വേണ്ട നടപടികള്‍ സ്വീകരിച്ച് യാത്ര ക്ലേശം പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Home Bureaus Punnayurkulam യാത്രക്കാരെ വലച്ച് ബസ്സുകളുടെ സഞ്ചാരം ;എവിടെ നില്ക്കണമെന്നറിയാതെ ആശയ കുഴപ്പത്തിലായി യാത്രക്കാര്‍