29.5 C
Kunnamkulam
Monday, October 12, 2026
Home Bureaus Punnayurkulam ഗുരുധര്‍മ്മ കപ്പ് 2024 ഇന്‍ഡോര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

ഗുരുധര്‍മ്മ കപ്പ് 2024 ഇന്‍ഡോര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

55

 

ഗുരുധര്‍മ്മ സ്‌കൂള്‍ ഓഫ് മാര്‍ഷല്‍ ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ ഗുരുധര്‍മ്മ കപ്പ് 2024 ഇന്‍ഡോര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. ജെ.എസ്‌കെ.എ. ഭാരത് ചെയര്‍മാന്‍ എം.സി ശ്രീനിവാസന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ മാസ്റ്റര്‍മാരായ ഷിഹാന്‍ മുഹമ്മദ് അപ്പക്കാട്ടില്‍, ഷിഹാന്‍ രാജ എം കാപ്പാട്, സെന്‍സായി അനില്‍, ഷിഹാ. പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ടി ഡി കെ എ ജനറല്‍ സെക്രട്ടറി സെന്‍സായി ആര്യ സുരേന്ദ്രന്‍ റഫ്രി പാനലിന് നേതൃത്വം നല്‍കി. വിവിധ സ്‌കൂളുകളില്‍ നിന്നായി 400 അധികം കുട്ടികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. പുന്നയൂര്‍ക്കുളം രാമരാജ സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം കേച്ചേരി ജി എല്‍ പി സ്‌ക്കൂളും മൂന്നാം സ്ഥാനം ചൊവ്വന്നൂര്‍ ജി എച്ച് എസ് സ്‌കൂളും കരസ്ഥമാക്കി. മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്കുള്ള മെഡലും സര്‍ട്ടിഫിക്കറ്റും ഗുരുധര്‍മ്മ ചീഫ് ഇന്‍സെക്ടര്‍ ഒഫീഷ്യല്‍ എക്‌സാമിനറുമായ ഷിഹാന്‍. പുരുഷോത്തമന്‍ വിതരണം ചെയ്തു.

ADVERTISEMENT
error: Content is protected !!