26.2 C
Kunnamkulam
Monday, October 12, 2026
Home Bureaus Velur വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചു

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചു

39

 

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ സാമൂഹിക ശാസ്ത്രം, ഗണിതം, കോമേഴ്‌സ് വിഷയങ്ങളില്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചു. സാമൂഹികശാസ്ത്ര വിഭാഗത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ്,ഇന്ത്യ ഗേറ്റ് , സൗരയൂഥം , ഭൂപ്രകൃതി, വിവിധ രാജ്യങ്ങളിലെ സ്റ്റാമ്പുകളും നാണയങ്ങളും തുടങ്ങി ചരിത്രവസ്തുതകളും സംഭവങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. എക്‌സിബിഷനോടനുബന്ധിച്ച് ബാങ്കിങ് സംവിധാനം പരിചയപ്പെടുത്തുന്നതിനും പണമിടപാടുകളെക്കുറിച്ച് വ്യക്തമായ അവബോധം വളര്‍ത്താനും ബഥാനിയന്‍ ബാങ്കും വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ഒരുക്കി. ബഥനി മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ.ഐ.സി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷേബജോര്‍ജ്, ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ യാക്കൂബ് ഒ .ഐ.സി,
പി.ടി.എ പ്രസിഡന്റ് മുരളിവെള്ളിത്തിരുത്തി ,പിടിഎ വൈസ് പ്രസിഡന്റ് നിഷ മുത്തലിബ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!