30.9 C
Kunnamkulam
Wednesday, September 2, 2026
Home Uncategorized പുന്നയൂര്‍ക്കുളം കണ്ണത്ത് കുളത്തില്‍ കൂട്ടുകാര്‍ക്ക് ഒപ്പം കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

പുന്നയൂര്‍ക്കുളം കണ്ണത്ത് കുളത്തില്‍ കൂട്ടുകാര്‍ക്ക് ഒപ്പം കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

276

പുന്നയൂര്‍ക്കുളം കണ്ണത്ത് കുളത്തില്‍ കൂട്ടുകാര്‍ക്ക് ഒപ്പം കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.വടക്കേക്കാട് സ്വദേശി എടക്കളത്തൂര്‍ ബെന്നി മകന്‍ 15 വയസ്സുള്ള എമില്‍ ബെന്നി ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കുന്നത്തൂര്‍ എള്ളൂരകായില്‍ റോഡിലുള്ള കണ്ണത്ത് കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കൂട്ടുകാരുടെ നിലവിളിയെ തുടര്‍ന്ന് പ്രദേശവാസികള്‍ എത്തി എടുത്ത് പുന്നൂക്കാവ് ശാന്തി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ജയിന്‍ ആണ് മാതാവ്. എറിക്ക് ബെന്നി, എറിന്‍ ബെന്നി എന്നിവര്‍ സഹോദരങ്ങളാണ്.

 

ADVERTISEMENT
error: Content is protected !!