പെരുമ്പടപ്പ് പുത്തന്‍പള്ളിയില്‍ ഹോട്ടലിന് തീപിടിച്ചു

ലക്ഷങ്ങളുടെ നാശനഷ്ടം. കെ.എം.എം. ഹോസ്പിറ്റലില്‍ സമീപം പ്രവര്‍ത്തിക്കുന്ന മിലോട്ട കഫെയിലാണ് ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടരയോട് കൂടി തീപിടുത്തമുണ്ടായത്. പുത്തന്‍പള്ളി സ്വദേശി അബ്ദുല്‍ സലീമിന്റെ ഉടമസ്ഥതയിലുള്ളതാണ് മിലോട്ട കഫെ. ഷോപ്പിന് പുറത്ത് ഐസ്‌ക്രീം വെച്ചിരുന്ന ഫ്രീസറില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അഗ്നിബാധയ്ക്ക് കാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഷോപ്പ് അടക്കുമ്പോള്‍ ഫ്രീസറില്‍ സാധനങ്ങള്‍ ഉണ്ടാവുന്നതിനാല്‍ ഇത് ഓഫ് ചെയ്യാറില്ല. പുലര്‍ച്ച ഇത് വഴി വന്ന യാത്രക്കാരാണ് തീ കത്തുന്നത് ആശുപത്രി അധികൃതരെ അറിയിച്ചത്. ഉടനെ ആശുപത്രി ജീവനക്കാരും, നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അകത്ത് ഗ്യാസ് അടുപ്പും, കുറ്റിയും ഉണ്ടായിരുന്നങ്കിലും അതിന് മുകളിലേക്ക് തീ പടരാതിരുന്നതിഞ്ഞാല്‍ വന്‍ അപകടം ഒഴിവായി.*

ADVERTISEMENT
Malaya Image 1

Post 3 Image