25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Punnayurkulam പുതിയ വിദ്യാര്‍ഥി സാരഥികളുടെ ഔദ്യോഗിക സ്ഥാനാരോഹണച്ചടങ്ങ് നടത്തി

പുതിയ വിദ്യാര്‍ഥി സാരഥികളുടെ ഔദ്യോഗിക സ്ഥാനാരോഹണച്ചടങ്ങ് നടത്തി

25

വടക്കേക്കാട് ഐ.സി.എ. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പുതിയ വിദ്യാര്‍ഥി സാരഥികളുടെ ഔദ്യോഗിക സ്ഥാനാരോഹണച്ചടങ്ങ് നടത്തി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് വടക്കേക്കാട് സബ്. ഇന്‍സ്പെക്ടര്‍ എന്‍ ആര്‍ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോക്ടര്‍ കെ.സി.അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ഐ.സി.എ. പ്രസിഡന്റ് കോട്ടയില്‍ കുഞ്ഞിമോന്‍ ഹാജി വിശിഷ്ടാതിഥിയെ ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് പരേഡ്, സത്യപ്രതിജ്ഞാ ചടങ്ങ് എന്നിവയും ഉണ്ടായിരുന്നു. സ്‌കൂള്‍ ഹെഡ് ബോയ് ഫൗസ് അഹമ്മദ്, ഹെഡ് ഗേള്‍ ലിയ നസ്‌റിന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പുതിയ ഭാരവാഹികള്‍ക്ക് പ്രിന്‍സിപ്പല്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
സ്ലാഷുകളും ബാഡ്ജുകളും ഉദ്ഘാടകന്‍ വിതരണം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ എം.കെ.മുഹമ്മദ് യൂനസ് സ്വാഗതവും, ഹെഡ് ഗേള്‍ ലിയ നെസ്റിന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!