പ്രീ-പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുവാനും, കുട്ടികളുടെ സമഗ്രമായ കഴിവുകളെ തൊട്ടുണര്‍ത്തുവാനും സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുത്തന്‍കടപ്പുറം യുപി സ്‌കൂളില്‍ ഒരുക്കിയ വര്‍ണ്ണ കൂടാരം നാടിന് സമര്‍പ്പിച്ചു. എസ്.എസ്.കെ.തൃശ്ശൂര്‍, ചാവക്കാട് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ 10 ലക്ഷം രൂപ ചിലവഴിച്ചാണ് വര്‍ണ്ണക്കൂടാരം ഒരുക്കിയിരിക്കുന്നത്. രണ്ട് ക്ലാസ്സ് മുറികളിലും ഗ്രൗണ്ടിലടക്കം 13 ഇടങ്ങളിലായാണ് വര്‍ണ്ണമനോഹരമായി കുട്ടികള്‍ക്ക് കളിയിലൂടെ പഠിക്കാനുതകുന്ന രീതിയില്‍ വര്‍ണ്ണക്കൂടാരം സജ്ജമാക്കിയത്. വെള്ളിയാഴ്ച് കാലത്ത് 10 മണിക്ക് എന്‍.കെ.അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയില്‍ തൃശ്ശൂര്‍ എസ്.എസ്.കെ.ഡി.പി.സി.ഡോക്ടര്‍ എന്‍.ജെ.ബിനോയ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ.മുബാറക്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രണദിവെ, വാര്‍ഡ് കൗണ്‍സിലര്‍ പി.കെ.രാധാകൃഷ്ണന്‍, ചാവക്കാട് എ.ഇ.ഒ. ജയശ്രീ പി.എം., ചാവക്കാട് ബി.ആര്‍.സി. എം.ടി.സംഗീത, ബി.ആര്‍.സി. ട്രെയിനര്‍ ടി.എസ്. അജിത, പി.ടി.എ.പ്രസിഡണ്ട് സി.എ.അബിന, തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂള്‍ പ്രധാനാധ്യാപിക പി.കെ. റംല ബീവി സ്വാഗതവും സീനിയര്‍ ടീച്ചര്‍ എസ്.കെ.പ്രിയ നന്ദിയും പറഞ്ഞു.
Home Bureaus Punnayurkulam പുത്തന്‍കടപ്പുറം യുപി സ്‌കൂളില്‍ ഒരുക്കിയ വര്‍ണ്ണ കൂടാരം നാടിന് സമര്‍പ്പിച്ചു