15-മത് എന്‍. എന്‍ തലാപ്പില്‍ മെമ്മോറിയല്‍ പൈതൃക ക്വിസ്സ് മത്സരം നടന്നു.

15-മത് എന്‍. എന്‍ തലാപ്പില്‍ മെമ്മോറിയല്‍ പൈതൃക ക്വിസ്സ് മത്സരം നടന്നു. ചങ്ങരംകുളം കക്കിടിപ്പുറം സംസ്‌കൃതി സ്‌കൂളില്‍ വെച്ച് നടത്തിയ പരിപാടിയില്‍ പന്ത്രണ്ട് സ്‌കൂളുകളില്‍ നിന്നായി തെരെഞ്ഞെടുത്ത നാല്‍പത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
മത്സരത്തില്‍ പൂക്കരത്തറ ഡി.എച്ച്.ഒ. ഹയര്‍സെക്കന്ററി സ്‌കൂളിലെ ശ്രിയകൃഷ്ണ, അഭിനവ് പി.വി., ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലെ ആര്‍ .ദേവനാഥ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സി. ശിവശങ്കരന്‍ മാസ്റ്റര്‍ കുഞ്ഞിലക്ഷ്മിയമ്മ എന്നിവര്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ക്വിസ്സ് മാസ്റ്റര്‍ വിനോദ് കൃഷ്ണന്‍, സ്‌ക്കൂള്‍ മാനേജര്‍ പ്രമോദ് തലാപ്പില്‍, പ്രിന്‍സിപ്പാള്‍ അനിത, വൈസ് പ്രിന്‍സിപ്പാള്‍ ്രസുധ, സരസ്വതി, ഗീത, വിജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image